ഹരിപ്പാട്: കാര്‍ത്തികപ്പള്ളി ഗവ. യുപി സ്കൂളിന്റെ സ്ഥലം ഐഎച്ച്ആര്‍ഡി കോളേജിനു വേണ്ടി ഭരണസ്വാധീനം ഉപയോഗിച്ച് ബലമായി വിട്ടുകൊടുപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്‍വാങ്ങണമെന്ന് കെഎസ്ടിഎ ഹരിപ്പാട് ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കാര്‍ത്തികപ്പള്ളി ഗവ. യുപി സ്കൂളിനെ സ്വകാര്യ സ്കൂളുകളുടെ താല്‍പ്പര്യത്തിനായി വര്‍ഷങ്ങളായി അധികൃതര്‍ അവഗണിക്കുകയായിരുന്നു. സ്വാഭാവിക മരണത്തിലേക്ക് നീങ്ങിയ സ്കൂളിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും സബ്ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ യുപി സ്കൂളായി മാറുകയും ചെയ്തു. ഇപ്പോള്‍ 285 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് കാര്‍ത്തികപ്പള്ളിയില്‍ ഐഎച്ച്ആര്‍ഡി കോളജ് ആരംഭിച്ചപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതുവരെ വ്യവസ്ഥകള്‍ക്ക് വിധേമായി സ്കൂളിന്റെ കെട്ടിടങ്ങള്‍ താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി നേടിയ കോളേജ് അധികൃതര്‍ സ്കൂളിന്റെ കെട്ടിടങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ സ്കൂളിന്റെ സ്ഥലം ഉള്‍പ്പെടെ കൈവശപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കാര്‍ത്തികപ്പള്ളി യുപി സ്കൂളിനെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ അടിയന്തരമായി പിന്മാറണം.സ്കൂള്‍ ഭൂമി വിട്ടുകൊടുപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെഎസ്ടിഎ
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി ഗവ. യുപി സ്കൂളിന്റെ സ്ഥലം ഐഎച്ച്ആര്‍ഡി കോളേജിനു വേണ്ടി ഭരണസ്വാധീനം ഉപയോഗിച്ച് ബലമായി വിട്ടുകൊടുപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്‍വാങ്ങണമെന്ന് കെഎസ്ടിഎ ഹരിപ്പാട് ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കാര്‍ത്തികപ്പള്ളി ഗവ. യുപി സ്കൂളിനെ സ്വകാര്യ സ്കൂളുകളുടെ താല്‍പ്പര്യത്തിനായി വര്‍ഷങ്ങളായി അധികൃതര്‍ അവഗണിക്കുകയായിരുന്നു. സ്വാഭാവിക മരണത്തിലേക്ക് നീങ്ങിയ സ്കൂളിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും സബ്ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ യുപി സ്കൂളായി മാറുകയും ചെയ്തു. ഇപ്പോള്‍ 285 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് കാര്‍ത്തികപ്പള്ളിയില്‍ ഐഎച്ച്ആര്‍ഡി കോളജ് ആരംഭിച്ചപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതുവരെ വ്യവസ്ഥകള്‍ക്ക് വിധേമായി സ്കൂളിന്റെ കെട്ടിടങ്ങള്‍ താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി നേടിയ കോളേജ് അധികൃതര്‍ സ്കൂളിന്റെ കെട്ടിടങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ സ്കൂളിന്റെ സ്ഥലം ഉള്‍പ്പെടെ കൈവശപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കാര്‍ത്തികപ്പള്ളി യുപി സ്കൂളിനെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ അടിയന്തരമായി പിന്മാറണം.ആവേശമുണര്‍ത്തി കെ.എസ്.ടി.എ ഹരിപ്പാട് സബ് ജില്ലാവാര്‍ഷികം
ഹരിപ്പാട് - കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ഹരിപ്പാട് സബ് ജില്ലാവാര്‍ഷികം ഹരിപ്പാട് ഗവ.യു.പി സ്കൂളില്‍ നടന്നു. കെ.എസ്.ടി.എ സംസ്ഥാനകമ്മിറ്റി അംഗം സ.സി.പി പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് സ.ആര്‍.രാകേഷ് അദ്ധ്യക്ഷനായിരുന്നു. സബ് ജില്ലാ ജോ.സെക്രട്ടറി സ.ആര്‍. രാജീവ് യോഗത്തില്‍ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് സ.എന്‍ ഉണ്ണികൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ് ജില്ലാ സെക്രട്ടറി സ.ജെ.ശിവദാസ് സബ് ജില്ലാ റിപ്പോര്‍ട്ടും ട്രഷറര്‍ സ.ആര്‍. ഉണ്ണികൃഷ്ണന്‍ വരവുചെലവുകണക്കും അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ സ.ശ്യം സുന്ദര്‍, സ.വിജയന്‍നായര്‍,സ.വത്സലാകുമാരി,സ.സത്യജ്യോതി എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു. സ.ജോണി,സ.രവിപ്രസാദ്, സ.ജിഷ്ണു എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. യോഗത്തില്‍ കെ.എസ്.ടി.എ ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവും ജ്വാല കവിതാസമാഹാരത്തിന്റെ കര്‍ത്താവുമായ സ.ബി.വിജയന്‍ നായരെ സംസ്ഥാനകമ്മിറ്റി അംഗംസ.സി.പി പോള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സമ്മേളനത്തില്‍ സ.ജെ.ശിവദാസിനെ സബ് ജില്ലാ പ്രസിഡന്റായും സ. ആര്‍ .രാകേഷിനെ സബ് ജില്ലാസെക്രട്ടറിയായും സ.ആര്‍. ഉണ്ണികൃഷ്ണനെ ട്രഷററായും തെരഞ്ഞെടുത്തു. ഇതിനൊടൊപ്പം 29 അംഗ സബ് ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. യോഗത്തില്‍ സബ് ജില്ലാ .ജോ.സെക്രട്ടറി സ.രമേശ് കൃതജ്ഞത രേഖപ്പെടുത്തി.
Subscribe to:
Posts (Atom)


