« »
Image Hosted At MyspaceGens


ആവേശമുണര്‍ത്തി കെ.എസ്.ടി.എ ഹരിപ്പാട് സബ് ജില്ലാവാര്‍ഷികം

ഹരിപ്പാട് - കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ഹരിപ്പാട് സബ് ജില്ലാവാര്‍ഷികം ഹരിപ്പാട് ഗവ.യു.പി സ്കൂളില്‍ നടന്നു. കെ.എസ്.ടി.എ സംസ്ഥാനകമ്മിറ്റി അംഗം സ.സി.പി പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് സ.ആര്‍.രാകേഷ് അദ്ധ്യക്ഷനായിരുന്നു. സബ് ജില്ലാ ‍ജോ.സെക്രട്ടറി സ.ആര്‍. രാജീവ് യോഗത്തില്‍ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് സ.എന്‍ ഉണ്ണികൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ് ജില്ലാ സെക്രട്ടറി സ.ജെ.ശിവദാസ് സബ് ജില്ലാ റിപ്പോര്‍ട്ടും ട്രഷറര്‍ സ.ആര്‍. ഉണ്ണികൃഷ്ണന്‍ വരവുചെലവുകണക്കും അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ സ.ശ്യം സുന്ദര്‍, സ.വിജയന്‍നായര്‍,സ.വത്സലാകുമാരി,സ.സത്യജ്യോതി എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു. സ.ജോണി,സ.രവിപ്രസാദ്, സ.ജിഷ്ണു എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. യോഗത്തില്‍ കെ.എസ്.ടി.എ ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവും ജ്വാല കവിതാസമാഹാരത്തിന്റെ കര്‍ത്താവുമായ സ.ബി.വിജയന്‍ നായരെ സംസ്ഥാനകമ്മിറ്റി അംഗംസ.സി.പി പോള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സമ്മേളനത്തില്‍ സ.ജെ.ശിവദാസിനെ സബ് ജില്ലാ പ്രസിഡന്റായും സ. ആര്‍ .രാകേഷിനെ സബ് ജില്ലാസെക്രട്ടറിയായും സ.ആര്‍. ഉണ്ണികൃഷ്ണനെ ട്രഷററായും തെരഞ്ഞെടുത്തു. ഇതിനൊടൊപ്പം 29 അംഗ സബ് ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. യോഗത്തില്‍ സബ് ജില്ലാ .ജോ.സെക്രട്ടറി സ.രമേശ് കൃതജ്ഞത രേഖപ്പെടുത്തി.